കണ്ണൂര്‍: എയർ ആംബുലൻസിൽ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരിയിലേക്ക് ആരംഭിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര. ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും. കോടിയേരിയെ അവസാനമായി കാണാൻ റോഡിന്റെ ഇരുവശങ്ങളിലും വൻ ജനപ്രവാഹമാണ് നിറഞ്ഞിരിക്കുന്നത്. മട്ടന്നൂർ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, കൂത്തുപറമ്പ്, ആറാംമൈൽ, വെറ്റുമ്മൽ, കതിരൂർ, പൊന്ന്യം, ചുങ്കം എന്നിവിടങ്ങളിൽ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി