മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ വിയോഗത്തിൽ സ്റ്റാർവിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പ് അനുശോചിച്ചു. ബഹ്റൈൻ ജനങ്ങൾക്കും, പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും , പ്രധാനമന്ത്രിയുടെ നിരവധി പരിപാടികളിൽ ഏഷ്യാനെറ്റ് ന്യൂസ്,മാതൃഭൂമി ന്യൂസ് ടീവി, സ്റ്റാർവിഷൻന്യൂസ്, തുടങ്ങിയ മീഡിയയെ പ്രതിനിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിരുന്നതായും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, കേരള മുഖ്യമന്ത്രി പിണറായി വിജയൻറെയും സന്ദർശനത്തിലെ ഓർമ്മകൾ മറക്കാൻ കഴിയാത്തതാണെന്നും സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ വ്യക്തമാക്കി.


