
മനാമ: തംകീൻ്റെ ( ലേബർ ഫണ്ട്) പിന്തുണയോടെ സ്റ്റാർട്ടപ്പ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സംരംഭകത്വ പ്രദർശന പരിപാടിയായ സ്റ്റാർട്ടപ്പ് ബഹ്റൈൻ പിച്ചിൻ്റെ പുതിയ പതിപ്പിന് തുടക്കമായി.
തംകീനു പുറമെ വ്യവസായികൾ, വ്യവസായ- വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെൻ്റ് ബോർഡ്, ബഹ്റൈൻ ഡവലപ്മെൻ്റ് ബാങ്ക് എന്നിവരുടെയും കൂടെ സഹകരണത്തോടെയാണ് പരിപാടി.
ബീകോ കാപ്പിറ്റൽ വി.സി. നിക്ഷേപ പങ്കാളി ക്രിസ്റ്റഫർ ഡിക്സ്, സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് റീജ്യണൽ ഡയറക്ടർ ഉസാമ സവാദി, സുഹൈൽ വെഞ്ചേഴ്സ് പ്രിൻസിപ്പൽ അയാത്ത് അൽ സബാഹ് , മുലൈക്കത്ത് അസോഷ്യറ്റ് ഡയറക്ടർ ലെയ്ത്ത് അൽ ഖലീലി എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് പരിപാടി വിലയിരുത്തുന്നത്. ബഹ്റൈൻ സ്റ്റാർട്ടപ്പുകളുടെ ഏറെ വൈവിധ്യങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്.
