മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്രാഷ് കോഴ്സ് ജൂലായ് 14 നു വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.വേനലവധി ദിനങ്ങളിൽ സോഷ്യൽ മീഡിയകളിലും ഗേമുകളിലും സമയം കൊല്ലുന്ന വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും ലഭ്യമല്ലാത്ത വിവിധ വിജ്ഞാന ശകലങ്ങൾ നൽകി ഒഴിവു സമയം ഉപകാരപ്രദമാക്കാൻ സഹായിക്കുക എന്നതാണ് സമ്മർ ക്രാഷ്കോഴ്സിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് കോഴ്സ് കോർഡിനേറ്റർ സൂചിപ്പിച്ചു. വളർന്നുവരുന്ന മൊബൈൽ വിവരസാങ്കേതിക വിദ്യ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ, പേഴ്സണാലിറ്റി ഡവലപ്മെന്റ്, മൊറാലിറ്റി, സംസ്കാരം എന്നിങ്ങനെ ജീവിതവിജയത്തിനാവശ്യമായ വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ട് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രഫഷനലുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മർ ക്രാഷ് കോഴ്സിന് രൂപരേഖ തയാറാക്കിയിട്ടുള്ളത്. ആഴ്ചയിൽ 3 ദിവസം രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്ലാസുകൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൺ വീനർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി 33024471, 33138083 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ
- ധനമന്ത്രി നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന; കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ- തൊഴിലാളി സൗഹൃദ സംസ്ഥാനം: മന്ത്രി വി ശിവൻകുട്ടി
- ബഹ്റൈൻ വാർത്താവിനിമയ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
- തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമം; ആശുപത്രി അടിച്ചുതകർത്തു, പ്രതികൾ പിടിയിൽ
- കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു
- മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
- ഓപ്പറേഷന് ഡി ഹണ്ട്: എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു, സ്പെഷ്യല്‍ ഡ്രൈവില്‍ 212 പേര് അറസ്റ്റില്‍
- കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി സ്കൂട്ടര്‍ യാത്രിക; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴ