
മനാമ: സ്റ്റാർവിഷൻ ഇവന്റ്സുമായി സഹകരിച്ച് ഭാരതി അസോസിയേഷൻ ബഹ്റൈനിൽ ഗംഭീരമായ ദീപാവലി ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു.

മുമ്പ് ഗൾഫ് എയർ ക്ലബ് എന്നറിയപ്പെട്ടിരുന്ന ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിലായിരുന്നു പരിപാടി. ചടങ്ങിനോടനുബന്ധിച്ച് നടന്ന ‘പട്ടിമന്ത്രം’ എന്ന നർമ്മ സംവാദ പരിപാടി ഏറെ ശ്രദ്ധേയമായി.

ആഘോഷ പരിപാടിയിൽ1400ലധികം പേർ പങ്കെടുത്തു.
തമിഴ് ഭാഷാപ്രേമിയും ഗൾഫ് മേഖലയിലെ അറിയപ്പെടുന്ന ബിസിനസുകാരനുമായ ബദറുദ്ദീൻ അബ്ദുൽ മജീദ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.

നർമ്മ സംവാദം നയിച്ച ദിണ്ടിഗൽ ലിയോണി ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.
കവിഞ്ജർ ഇനിയവൻ, ഡോ. വിജയകുമാർ തുടങ്ങിയവർ പ്രഭാഷണം നടത്തി.
പരിപാടിയിൽ എല്ലാവർക്കും പ്രവേശനം സൗജന്യമായിരുന്നു.


