കൊച്ചി: വടക്കൻ പറവൂരിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നാണ് അല്‍ഫാം അടക്കമുള്ളവ പിടികൂടിയത്. അതേസമയം ഇന്നലെ പറവൂരിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും.
ഭക്ഷ്യവിഷബാധയ്ക്ക് കാരണം നഗരസഭയുടെ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. നഗരസഭയിലേക്ക് മാർച്ച് നടത്താനാണ് ഡി.വൈ.എഫ്.ഐയുടേയും എ.ഐ.വൈ.എഫിന്റെയും തീരുമാനം.