
എസ്. ഹരിദാസന്
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങില്‍ സ്റ്റേജ് ഷോയുടെ മറവില്‍ കള്ളപ്പണം, മയക്കുമരുന്ന് കച്ചവടം, പെണ്‍വാണിഭം, പണം തട്ടിപ്പ്, പലിശ ഇടപാട് എന്നിവ നടത്തുകയും നിരവധി ആളുകളെ പറ്റിച്ചു മുങ്ങുകയും ചെയ്തവര്‍ വീണ്ടും സജീവമാകുന്നു.
ഇതില്‍ പലര്‍ക്കുമെതിരെ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇത്തരക്കാര്‍ തട്ടിപ്പിലൂടെ നേടിയത്.
വന്‍ ഷോകളുടെ പേരില്‍ നിരവധി പേരുടെ കയ്യില്‍നിന്ന് കടമായും പലിശയ്ക്കും പണം വാങ്ങിയ ഇവര്‍, പകരം നല്കിയ ചെക്കുകളില്‍ ചിലത് ബാങ്കില്‍ ക്ലോസ് ചെയ്ത അക്കൗണ്ടുള്ളതും മറ്റുള്ളവ വ്യാജ ഒപ്പ്, അക്ഷരത്തെറ്റുകള്‍ എന്നിവയുള്ളതുമായിരുന്നു. പ്രശസ്തരും പുതുമുഖങ്ങളുമടക്കമുള്ള നടിമാരെ വരെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്ന ഇവരുടെ ഹണി ട്രാപ്പില്‍ നിരവധി പേര് പെട്ടിരുന്നു. ഇത്തരത്തില്‍ ചതിക്കപ്പെട്ടവരില്നിന്ന് വലിയ തോതില്‍ ഇവര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുമുണ്ട്.
വിവിധ രീതികളില്‍ ഷോയുടെ മറവില്‍ തട്ടിപ്പ് നടത്തിയ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. എന്നാല്‍ പണത്തിനു പകരം നല്കിയ ചെക്കുകള്‍ പലതരം കൃത്രിമത്വമുള്ളവ ആയതിനാലും തെളിവുകള്‍ നല്കാന് കഴിയാത്തതിനാലും ഈ തട്ടിപ്പുകാര്‍ രക്ഷപ്പെട്ടു. പണം നല്കിയവരും ഇടനില നിന്നവരുമായ നിരവധി പേര് ചതിക്കപ്പെട്ടു.
തട്ടിപ്പു മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുകയും ഹൃദയാഘാതം മൂലം മരിക്കുകയും കേസുകളില്‍ പെടുകയുമുണ്ടായി. പലര്‍ക്കും കേസ് കൊടുക്കാന്‍ തെളിവുകളില്ല. നാണക്കേട് ഭയന്ന് കേസ് കൊടുക്കാത്തവരും നിരവധിയാണ്. പല സംഘടനാ നേതാക്കളും ഇവരുടെ രാജ്യവിരുദ്ധ പണമിടപാടുകളില്‍ പങ്കാളികളായതും നിരവധി പേരെ പറ്റിക്കാന്‍ എളുപ്പമായി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തട്ടിച്ച പണവുമായി സുഖമായി നാട്ടില്‍ കഴിഞ്ഞിരുന്നവര്‍ വീണ്ടും തട്ടിപ്പുമായി എത്തുകയാണിപ്പോള്‍. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഇവര്‍ സ്റ്റേജ് ഷോയുടെ മറവില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കുകയും നിരവധി പേരെ കബളിപ്പിച്ച് പണം സമ്പാദിക്കുകയും ചെയ്തു. ഇത്തരത്തില്‍ തട്ടിപ്പു നടത്തി ഗള്‍ഫില്‍നിന്ന് മുങ്ങിയ കണ്ണൂരുകാരനെതിരെ നിരവധി കേസുകള്‍ ഗള്‍ഫിലും നാട്ടിലുമുണ്ട്. ചില രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പല കേസും തേച്ചുമാച്ചുകളഞ്ഞു. കുറച്ചു പേര്‍ക്ക് വീണ്ടും ഗള്‍ഫ് ഷോ നടത്തി പണം നല്‍കാമെന്ന് ഇവര്‍ വാക്കു കൊടുത്തിട്ടുണ്ട്. തട്ടിപ്പു വഴി നേടുന്ന പണത്തിന്റെ പങ്ക് കിട്ടുന്നതിനാല്‍ ഇവരെ പിന്തുണയ്ക്കാനും ഇവര്‍ വഴി കിട്ടുന്ന നേട്ടങ്ങളും സുഖങ്ങളും അനുഭവിക്കാനുമായി നിരവധി പേര് ഇവര്‍ക്കൊപ്പം കൂടി തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയാണ്. പ്രവാസികള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇത്തരം സംഘങ്ങളുടെ കെണിയില്‍ വീഴാനിടയുണ്ട്.
