
മനാമ: ബഹ്റൈനിലെ മാല്‍ക്കിയ ബീച്ചില്‍ 19കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 25കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇയാള്‍ കൗമാരക്കാരനെ കുത്തിയത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
