മനാമ: സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിനും വാർഷിക കൺവൻഷനും കൊടിയേറി. ഒക്ടോബർ 4 വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി കൊടി ഉയർത്തി. സഹ വികാരി ഫാ ജേക്കബ് തോമസ്, ഫാ ബെഞ്ചമിൻ ഓഐസി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്കും, കൺവൻഷനും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകും. ആറ്, ഏഴ്, എട്ട് (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വചന ശുശ്രൂഷയും, ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രദക്ഷിണവും, ആശിർവാദവും ഉണ്ടായിരിക്കും. 11 വെള്ളിയാഴ്ച രാവിലെ 6:30 ന് രാത്രി നമസ്കാരവും, 7 മണിക്ക് പ്രഭാത നമസ്കാരവും, 8 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാനയും, ധൂപ പ്രാർത്ഥനയും, ആദരിക്കൽ ചടങ്ങും, ആശിർവാദവും, നേർച്ചയും ഉണ്ടായിരിക്കും. ഏവരും പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ അറിയിച്ചു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം