
മനാമ: രേഖകളില്ലാതെ 20 വര്‍ഷത്തിലധികം ബഹ്റൈനില്‍ കഴിഞ്ഞ ശ്രീലങ്കക്കാരിയെയും മകനെയും നാട്ടിലേക്കയച്ചു.
ബഹ്റൈനിലെ ശ്രീലങ്കന്‍ എംബസി, ഇമിഗ്രേഷന്‍ അധികൃതര്‍, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ജീവനക്കാരര്, സാമൂഹ്യ സംഘടനകള്‍ എന്നിവരുടെ ശ്രമഫലമായാണ് ശ്രീലങ്കക്കാരി കദീജ മുഹമ്മദ് അസ്ലമിനെയും മകന് 18കാരനായ റഫീഖ് കതീദ് മുഹമ്മദിനെയും നാട്ടിലേക്കയച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജനുവരി മുതല്‍ കദീജ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2007ല്‍ ഇതേ ആശുപത്രിയില്‍ ജനിച്ച മകന് ജനന സര്‍ട്ടിഫിക്കറ്റോ പാസ്പോര്‍ട്ടോ ഉണ്ടായിരുന്നില്ല. റഫീഖിന്റെ ജനനത്തിന് തൊട്ടുപിന്നാലെ കദീജയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അവരും മകനും കടുത്ത ദുരിതത്തിലായിരുന്നു.
വര്‍ഷങ്ങളോളം അപ്പീലുകള്‍ നല്‍കിയിരുന്നെങ്കിലും അടുത്തകാലത്താണ് നപടികളില്‍ പുരോഗതിയുണ്ടായത്. പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍, ഹോപ്പ് ടീം, ഡിസ്കവര് ഇസ്ലാം എന്നീ സംഘടനകളുടെ ശ്രമഫലമായി രേഖകള്‍ സംഘടിപ്പിച്ചു. റഫീഖിന്റെ ജനനം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് സല്‍മാനിയ ആശുപത്രി നല്കി. ഇതുവഴി എംബസിക്ക് യാത്രാ രേഖകള്‍ തയാറാക്കാന്‍ എളുപ്പമായി.
