മനാമ: അമൃത കുടുംബം ബഹ്റൈൻ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം കന്നഡ സംഗിൽ വച്ച് ആഘോഷിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

വൈകിട്ട് ഗുരുപാദുക പൂജയോടെ ആരംഭിച്ച് അർച്ചന, ഭജൻസ്, വിശ്വ ശാന്തി പ്രാർത്ഥന, മംഗള ആരതി, മഹാ പ്രസാദം എന്നിവക്ക് ശേഷം അവസാനിച്ചു. അമൃതകുടുംബം ബഹറൈൻ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
