തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വീഡിയോകളും സംസ്കാരത്തിന് ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ചു ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ പൊലീസിൽ ഫേസ്ബുക്ക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസ് എടുക്കുന്ന കാര്യം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് സൈബർ പൊലീസ് ഡി വൈ എസ് പി ടി ശ്യാംലാൽ അറിയിച്ചു.


