മനാമ: ബഹ്റൈനിലെ സിത്രയിലെ ബീച്ചിനടുത്തുള്ള കടലിൽ വീണ് മരണപ്പെട്ട ശ്രീജിത്ത് ഗോപാലകൃഷ്ണൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 42 വയസായിരുന്നു. റാന്നി-പുതുശ്ശേരിമല സ്വദേശിയാണ്. ബഹ്റൈനിൽ ബിസിനസ് നടത്തുകയായിരുന്ന ശ്രീജിത്ത് ഭാര്യയും മൂന്നുകുട്ടികളും ഉൾപ്പടെ ബഹ്റൈനിലെ ഉംഅൽഹസത്ത് ആയിരുന്നു താമസം.

ഭാര്യ വിദ്യ അൽ മഹദ് സ്കൂൾ ടീച്ചർ ആണ്. മകൻ അഭിജിത് നാട്ടിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്നു. രണ്ടാമത്തെ മകൾ മാളവിക മൂന്നാമത്തെ മകൾ ദേവിക എന്നിവർ ഇന്ത്യൻ സ്കൂളിൽ 8, 6 ക്ലാസ്സുകളിൽ പഠിക്കുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.
