ശ്രീനഗര്‍: സൈന്യം രേഖാമൂലം ആവശ്യപ്പെട്ടാല്‍ ജമ്മുകശ്മീരിലെ ഏതു മേഖലയും സുരക്ഷാ വലയത്തിലാക്കാന്‍ സമ്മതം നല്കി കേന്ദ്ര ആഭ്യന്തരവകുപ്പ്. കര്‍ഫ്യൂ പോലുള്ള പെട്ടന്നുള്ള നടപടികള്‍ ഒഴിവാക്കി മുന്‍കൂട്ടി സുരക്ഷാവലയം തീര്‍ക്കാനാണ് ആഭ്യന്തരമന്ത്രാലയം നിയമം മാറ്റിയത്. ജമ്മുകശ്മീര്‍ വികസന വകുപ്പ് എന്ന നയത്തിന്റെ ഭാഗമായാണ് ഉപവകുപ്പ് മൂന്നിലാണ് തീരുമാനം വന്നിരിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കരസേനയുടെ കോർ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഏതു പ്രദേശം നിരീക്ഷണ ത്തില്‍ വയ്ക്കണമെന്ന് തീരുമാനം എടുക്കുന്നത്. ഒരു പ്രദേശം തന്ത്രപ്രധാന മേഖലയാണെന്ന് സൈന്യം തീരുമാനിച്ചാല്‍ അവിടെ സൈന്യം നിലയുറപ്പിക്കും. പ്രദേശിക ഭരണകൂടത്തി നേക്കാള്‍ തീരുമാനം ആ മേഖലയില്‍ സൈന്യത്തിനായിരിക്കും. അതിര്‍ത്തി സുരക്ഷ, ഭീകരരുടെ സാന്നിദ്ധ്യം , ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സൈന്യത്തിന്റെ പരിശീലനം എന്നിവയെ ആശ്രയിച്ചായിരിക്കും മേഖലകളെ തന്ത്രപരമായ പ്രദേശമായി നിശ്ചയിക്കു കയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.