
മനാമ: റമദാന് പ്രമാണിച്ച് ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ മാര്‍ച്ച് 31 വരെ നീളുന്ന സ്പെഷ്യല്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് തുടങ്ങി. അഞ്ച്, പത്ത്, 15 ദിനാറിന് വിവിധ പാക്കേജുകള്‍ ലഭ്യമാണ്.
അഞ്ച് ദിനാറിന് ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈയ്ഡ്സ്, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്ജിപിടി പരിശോധാനകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്ജിപിടി, എസ്ജിഒടി, എച്ച്പൈലോറി, യൂറിന്‍ റൊട്ടീന്‍ അനാലിസിസ് എന്നീ പിരശോധനകള്‍ പത്ത് ദിനാറിനും ലഭിക്കും. പാക്കേജ് കാലയളവില്‍ 15 ദിനാറിന് വിറ്റാമിന്‍ ഡി, ടിഎസ്ച്ച്, ലിപിഡ് പ്രൊഫൈല്‍, ബ്ലഡ് ഷുഗര്‍, സെറം ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, എസ്ജിപിടി, എസ്ജിഒടി, എച്ച്പൈലോറി, യൂറിന്‍ റൊട്ടീന്‍ അനാലിസിസ് എന്നിവയും ലഭിക്കും.
ഈ ലാബ് പരശോധനകള്‍ പാക്കേജ് കാലയവളില്‍ 70 ശതമാനത്തിലേറെ ഡിസ്കൗണ്ടിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഷിഫ അല്‍ ജസീറ മാനേജ്മെന്റ് അറിയിച്ചു.
പ്രമേഹം, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍ എന്നിവ കൃത്യമായി പരിശോധിക്കുന്നത് ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനും ഇതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താനും കഴിയും. ഫാസ്റ്റിംഗില്‍ ഈ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം. എല്ലാ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്ന് മാനേജ്മെന്റ് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819.
