ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത മഴമൂലം ഉണ്ടായ നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയന് ഈ ആവശ്യം ഉന്നയിച്ചത്.
യോഗത്തില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് പുറമെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെകെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ