
മനാമ: ബഹ്റൈനിലെ മലയാളി പ്രവാസികളില്‍ സാമ്പത്തികമായും ശാരീരികമായും പ്രയാസമനുഭവിക്കുന്നവരെയും നാട്ടിലെ വിവിധ അടിയന്തിര ആവശ്യങ്ങള്‍ നടത്താന്‍ പോകേണ്ടവരെയും ഏറ്റവും കുറഞ്ഞ നിരക്കില്‍ നാട്ടിലെത്തിക്കുന്നതിന് സാമൂഹ്യസേവന കൂട്ടായ്മകളായ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെയും ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെയും ഹെല്‍പ്പ് ലൈന്‍ വിഭാഗം തുടക്കം കുറിച്ചു.
ഇതിനു വേണ്ടിയിട്ടുള്ള ചാര്‍ട്ടേഡ് വിമാനം ഏപ്രില്‍ 16ന് മസ്ക്കത്തില്‍നിന്ന് പുറപ്പെടും. യാത്രക്കാരെ ബഹ്റൈനില്‍നിന്ന് സൗദി വഴി ഒമാനിലെ മസ്ക്കത്ത് എയര്‍പോര്‍ട്ടിലേക്ക് ബസ് മാര്‍ഗവും അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാനമാര്‍ഗവും കൊണ്ടുപോകും. ഇതിനെല്ലാം കൂടി 220 ബഹ്റൈന്‍ ദിനാറാണ് നല്‍കേണ്ടത്.
യാത്രക്കാര്‍ ഒറിജിനല്‍ പാസ്പോര്‍ട്ട്, വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, ബഹ്റൈന്‍ വിസയുടെ കോപ്പി, തൊഴിലുടമയുടെ സമ്മതപത്രം എന്നിവ ഹാജരാക്കണം.
ബുക്കിംഗ് തുടങ്ങിയപ്പോഴേക്കും സാധാരണക്കാരായ പ്രവാസികളുടെ നിലയ്ക്കാത്ത ബുക്കിംഗാണ് നടക്കുന്നതെന്ന് ഫോറം ഹെല്‍പ്പ് ലൈന്‍ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.


