മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഭാരതത്തിന്റെ 2022 23 വർഷത്തേക്കുള്ള ബഡ്ജറ്റ് വളരെയധികം ദീർഘവീക്ഷണവും, സമസ്ത മേഖലയിലുള്ളവരുടെ വികസനവും, ഉൽപാദന രംഗത്തെ വികസനം, നിക്ഷേപ പ്രോത്സാഹനം അടിസ്ഥാന രംഗത്തുള്ള വികസനം എന്നിവയെ ലക്ഷ്യമാക്കി കൊണ്ട് ഉള്ള് ബഡ്ജറ്റ് ആണ് എന്ന് സംസ്കൃതി വർക്കിംഗ് കമ്മിറ്റി മെമ്പർ സോവിച്ചൻ ചേന്നട്ടുശ്ശേരി വ്യക്തമാക്കി.

അടുത്ത 25 വർഷത്തെ ഭാരതത്തിന്റെ വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള അവതരിപ്പിച്ച ബഡ്ജറ്റ് ആണ്. കാർഷിക മേഖലയ്ക്കു ഇത്രയധികം പ്രാധാന്യം കൊടുത്ത മറ്റൊരു ബഡ്ജറ്റ് ഈയടുത്തകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്, ഗതാഗത രംഗം അത് യാത്രാ ഗതാഗതവോ, ചരക്ക് ഗതാഗതവോ ആയിക്കൊള്ളട്ടെ വളരെയധികം വികസനമാണ്. റെയിൽവേ രംഗത്ത് എടുത്തുപറയത്തക്ക കാര്യം ആണ് വേഗതയേറിയ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കും എന്നുള്ള പ്രഖ്യാപനം, ഈ അവസരത്തിൽ നാം ചിന്തിക്കേണ്ട ഒരു കാര്യമാണ് കെ റെയിൽവ പോലെ ചിലവേറിയ, ജനങ്ങൾക്ക് എല്ലാവിധത്തിലും ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഭവന നഷ്ടവും ഒക്കെ ഉണ്ടാക്കുന്ന പദ്ധതി വേണോ എന്ന്
അങ്കണവാടി തൊട്ട് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ വരെ പുരോഗതിക്കും ലക്ഷ്യമാക്കി കൊണ്ടുള്ള ഒരു ബജറ്റാണിത്. ഭവനരഹിതർക്ക് വേണ്ടി 80 ലക്ഷം പുതിയ ഭവനങ്ങൾ നിർമ്മിക്കും, എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും എന്ന പ്രഖ്യാപനം വളരെയധികം വിപ്ലവാത്മകണ്, ഏറ്റവുമധികം പ്രാധാന്യം കൊടുക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് ലാൻഡ് ഡിജിറ്റൽ രജിസ്ട്രേഷൻ കള്ളപ്പണം ഉപയോഗിച്ചും ബിനാമികളുടെ പേരിനും വാങ്ങിച്ച് കൂട്ടിരിക്കുന്ന വസ്തുവകകൾ പുറത്തുകൊണ്ടുവരിക എന്ന് വളരെയധികം പ്രാധാന്യമുള്ള ഒരു ബജറ്റാണിതെന്നും സോവിച്ചൻ പറഞ്ഞു.
