മനാമ: സോവറിന് ആര്ട്ട് ഫൗണ്ടേഷന് ചാരിറ്റി അവാര്ഡിന്റെ അഞ്ചാം പതിപ്പ് സമാപന ചടങ്ങ് ബഹ്റൈന് രാജാവിന്റെ മാനുഷിക പ്രവര്ത്തനത്തിനും യുവജന കാര്യങ്ങള്ക്കും വേണ്ടിയുള്ള പ്രതിനിധി ഷെയ്ഖ് നാസര് ബിന് ഹമദ് അല് ഖലീഫയുടെ രക്ഷാകര്തൃത്വത്തില് നടന്നു.
സോവറിന് ആര്ട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് റോയല് ഹ്യൂമാനിറ്റേറിയന് ഫൗണ്ടേഷന് (ആര്.എച്ച്.എഫ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ആര്.എച്ച്.എഫിന്റെ വിദ്യാഭ്യാസ, ആരോഗ്യ സഹായ പരിപാടികളടക്കമുള്ള ജീവകാരുണ്യ പ്രവര്ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ചടങ്ങില് 6,86,210 ദിനാര് സമാഹരിച്ചു.
രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കുള്ള തുടര്ച്ചയായ പിന്തുണ ദുര്ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അന്തസ്സും സാമൂഹിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നാസര് പറഞ്ഞു.
വിദ്യാര്ത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദര്ശനവും ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായുള്ള ലേലവും പരിപാടിയില് ഉണ്ടായിരുന്നു. അതില്നിന്നുള്ള വരുമാനം ആര്.എച്ച്.എഫിന്റെ വിദ്യാഭ്യാസ, ആരോഗ്യ പരിപാടികളിലേക്ക് മാറ്റി.
Trending
- എന്റര്ടൈനര് ആപ്പ് 25ാം വാര്ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്സില് ഞായറാഴ്ച ചര്ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില് സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല് ട്രയാത്ത്ലണ് വരെ; ഏഷ്യന് യൂത്ത് ഗെയിംസില് കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്
- ബഹ്റൈനില് ഓണ്ലൈന് ഇടപാടുകളില് ജാഗ്രത പുലര്ത്താന് മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്സെക്ഷനില് അപകടങ്ങളില്ലാതാക്കാന് നടപടി വേണമെന്ന് നിര്ദേശം
- കിംഗ് ഫഹദ് കോസ് വേയില് ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്ബോര്ഡുകള് സ്ഥാപിക്കും

