മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സതേൺ ഗവർണറേറ്റ് 10,000 മാസ്കുകൾ വിതരണം ചെയ്തു. മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമായുള്ള രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആരംഭിച്ച “ഫിന ഖൈർ” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാസ്ക് വിതരണം.
റോയൽ ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്സുമായി സഹകരിച്ചാണ് 10,000 മാസ്കുകൾ വിതരണം ചെയ്യുന്നത്. സതേൺ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജനറൽ ഇസ്സ തമർ അൽ-ഡോസറി, ഗവർണറേറ്റിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മാസ്ക് വിതരണം നടന്നത്. കൂടാതെ ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി സതേൺ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ പ്രചാരണപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മാസ്ക്കുകൾ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലെ കമ്മ്യൂണിറ്റി സർവീസ് പോലീസുമായി സഹകരിച്ചും ഏകോപിച്ചും ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ മാസ്കുകൾ വിതരണം ചെയ്തു. മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് തന്നെയാണ് മാസ്ക് വിതരണവും നടന്നത്.