മനാമ: വിമാന ദുരന്തത്തിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. കരിപ്പൂർ വിമാനദുരന്തത്തിലും മൂന്നാറിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
കൊണ്ടോട്ടിയും വിമാനത്താവളവു മടങ്ങുന്ന പ്രദേശം കണ്ടോൺമെൻറ് സോണിൽ ആയിട്ടും രാത്രി കോരിച്ചൊരിയുന്ന മഴയത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ എർപെട്ടവർക്കും രക്തം നൽകി സഹായിച്ചവർക്കും ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ഇത്തരം ആപത് ഘട്ടങ്ങളിൽ സാമൂഹിക ഒരുമയോടുകൂടി ജീവൻ രക്ഷക്കായി കൈകോർക്കുന്നത് കേരളത്തിന്റെ പ്രത്യേകത ആണെന്നും എടുത്ത് പറഞ്ഞു.