ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മ പാവോളോ മയ്നോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ഇറ്റലിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശവസംസ്കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
ചികിത്സയുടെ ഭാഗമായി വിദേശത്തുള്ള സോണിയാ ഗാന്ധി രോഗിയായ അമ്മയെ സന്ദർശിച്ചിരുന്നു. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയാ ഗാന്ധി വിദേശത്തുള്ളത്.