മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് ‘ആദിവാസി’. ശരത് അപ്പാനിയാണ് ചിത്രത്തില്‍ മധുവായി അഭിനയിച്ചിരിക്കുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്ന ആദിവാസിയിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചിന്ന രാജ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു സങ്കട താരാട്ട് പോലെയാണ് ചിത്രത്തിലെ ഗാനം. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അട്ടപ്പാടി മധുവിന്റെ നാലാം ചര്‍മവാര്‍ഷികത്തില്‍ ആണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
