ഹൈദരാബാദ്: കോവിഡ് ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ 55 വയസുകാരിയായ അമ്മയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ മകനും മരുമകളും. ഹൈദരാബാദിലെ ഫിലിംനഗറിലാണ് ഈ ദാരുണ സംഭവം. മകനും മരുമകളും കയ്യൊഴിഞ്ഞതോടെ പെരുവഴിയിലാണ് 55 കാരിയിപ്പോള്‍.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വെള്ളിയാഴ്ച്ച വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
മകനും മരുമകളും വീട് പൂട്ടി പോയതിനാല്‍ സ്ത്രീ റോഡരികില്‍ ഇരിക്കുകയായിരുന്നു. വൈറസ് ബാധിക്കുമോയെന്ന ഭയത്താല്‍ പ്രദേശവാസികളും അടുപ്പിക്കാന്‍ തയ്യാറായില്ല. പ്രദേശവാസികളില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിച്ചിരിക്കുകയാണ്.