ജോജു ജോർജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ്
‘സോളമന്റെ തേനീച്ചകള്‍’. ഒക്ടോബർ ഒന്നിന് മനോരമ മാക്സിൽ ചിത്രം പുറത്തിറങ്ങും. നേരത്തെ, ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ശരാശരി പ്രകടനം നടത്തുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നാലുപേരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാളത്തിലെ തന്റെ പ്രിയപ്പെട്ട സംവിധായകനൊപ്പം ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലാൽ ജോസിന്റെ എൽ ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി