
മനാമ: ബഹ്റൈനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ ഇറാന് നടത്തിയ ആക്രമണത്തില്‍ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബഹ്റൈന്‍ ഐക്യദാര്‍ഢ്യം ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
മാര്‍ച്ച് രണ്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തില്‍ ബഹ്റൈനെതിരായ ആക്രമണങ്ങളെ മോദി അപലപിച്ചു. ബഹ്റൈന്‍ ജനതയോടുള്ള ഉറച്ച ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മോദി, ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് നല്കുന്ന പിന്തുണയ്ക്ക് രാജാവിന് നന്ദി പറഞ്ഞു.
അതേസമയം, ബഹ്റൈനിലെ എല്ലാ ഇന്ത്യന്‍ പൗരരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. എംബസി പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹ്റൈന്‍ മാളിലെ ഐ.സി.എ.സിയില്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാണ്.


