കണ്ണൂര്: ബൈക്ക് യാത്രക്കിടയില് സോളാര് പാനല് ദേഹത്തു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ത്ഥി മരിച്ചു.
കണ്ണപുരം കീഴറയിലെ പി.സി. ആദിത്യന് (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്ഷ വിദ്യാര്ത്ഥിയാണ്. ഏപ്രില് 23ന് ഉച്ചയ്ക്കു ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കില് വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവന്കടവിലായിരുന്നു അപകടം.
സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര് പാനല് ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുന് അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി. രാധാകൃഷ്ണന്റെയും പി.സി. ഷൈജയുടെയും മകനാണ്. സഹോദരന്: ആദിഷ്.
Trending
- എന്റര്ടൈനര് ആപ്പ് 25ാം വാര്ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്സില് ഞായറാഴ്ച ചര്ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില് സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല് ട്രയാത്ത്ലണ് വരെ; ഏഷ്യന് യൂത്ത് ഗെയിംസില് കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്
- ബഹ്റൈനില് ഓണ്ലൈന് ഇടപാടുകളില് ജാഗ്രത പുലര്ത്താന് മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്സെക്ഷനില് അപകടങ്ങളില്ലാതാക്കാന് നടപടി വേണമെന്ന് നിര്ദേശം
- കിംഗ് ഫഹദ് കോസ് വേയില് ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്ബോര്ഡുകള് സ്ഥാപിക്കും

