
മനാമ: ബഹ്റൈനിലെ ഹൗറത്ത് അഅലിയിലെ പാര്‍ക്കുകളില്‍ സോളാര്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.
ഡോ. സല്മാന് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാലു കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ബ്ലോക്ക് 714ല്‍ 13 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാര്‍ക്കുകളിലാണ് വിളക്കുകാലുകള്‍ സ്ഥാപിക്കുന്നത്.
ആവശ്യമായ വെളിച്ചത്തിന്റെ അഭാവം ഈ പാര്‍ക്കുകളില്‍ സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ഡോ. അബ്ദുല്ല പറഞ്ഞു.


