തിരുവനന്തപുരം: സോളാർ പീഡനക്കേസ് പരാതിയിൽ കോൺഗ്രസ് എംഎൽഎ എ പി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ സമർപ്പിച്ചിരിക്കുന്നത്. ഇത് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു.
ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അബ്ദുള്ളക്കുട്ടി ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ആദ്യം പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2021 ജനുവരിയിലാണ് സർക്കാർ സിബിഐക്ക് കൈമാറിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഓഗസ്റ്റിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.