
സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകൾ പ്രവാസ ഭൂമിയിൽ അനിവാര്യ ഘടകമാണെന്നും
സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ. സി.സി. പ്രവാസലോകത്തെ ഒരു പ്രധാന സംഘടനയായി മാറണമെന്നും ബിഷപ്പ് ലഗേറ്റും താമരശ്ശേരി രൂപത അധ്യക്ഷനുമായ റമിൻജിയോസ് ഇഞ്ചിനാനിയൽ,എ കെ സി സി യുടെ ദ്വിദിന മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസിൻറെ രണ്ടാമത്തെ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.
നന്മയുടെ രാഷ്ട്രീയം നഷ്ടമാകുന്ന ഈ കാലത്ത്, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കാവലാളാകുകയാണ്, എ.കെ.സി.സി യുടെ പ്രഥമതൗത്യം എന്ന് പിതാവ് ഓർമിപ്പിച്ചു.

കർഷകർ ചേറിൽ കാൽ വയ്ക്കുന്നത് കൊണ്ടാണ് നമ്മൾ ചോറിൽ കൈ വെക്കുന്നതെന്ന് ഭരണവർഗ്ഗം ബോധപൂർവം മറക്കുന്നുണ്ടെന്നും, ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ നാളെ ഭക്ഷൃക്ഷാമത്തെയാണ് കേരളം നേരിടാൻ പോകുന്നതെന്നും അതുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
മാതൃകപരമായ കർഷകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ എ കെ സി സി മെഡലിസ്റ്റ് നേതൃത്വത്തിന് പദ്ധതിയുണ്ടെന്ന് തുടർന്ന് സംസാരിച്ച പ്രസിഡണ്ട് ഡേവിസ് എടക്കളത്തൂർ പറഞ്ഞു. ഈ വർഷം തന്നെ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശംസനീയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മിഡിലീസ്റ്റ് എ.കെ.സി.സി.ക്ക് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ സർവ്വവിധ പിന്തുണ എപ്പോഴും ഉണ്ടാകുമെന്ന് ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
ചെറിയ മുതൽ മുടക്കിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ മിഡിലീസ്റ്റിലെ പ്രവാസികളെ ചേർത്തുകൊണ്ട് വ്യവസായങ്ങൾ ആരംഭിക്കാനും എ കെ സി സി മിഡിലീസ്റ്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടന്ന് “A. K. C. C. VISION -2030” പ്രൊജക്ടുകൾ അവതരിപ്പിച്ച്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ Fr. Rev. ഫിലിപ്പ് കവിയിലും,ജനറൽ സെക്രട്ടറി ബെന്നി പുളിയിലക്കരയും പറഞ്ഞു.
ബിജു ഡൊമിനിക് (ദുബായ്), ഡെന്നി മോൻ (saudi ) Dr. ജോർജ് (കുവൈറ്റ് ) ജോസഫ് (ഒമാൻ) ജോൺസൺ (ഈജിപ്ത് ) ടിറ്റോ (ഖത്തർ) ജീവൻ ചാക്കോ, ജിബി അലക്സ്, പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ്, ജെൻസൻ ദേവസി, രതീഷ് സെബാസ്റ്റ്യൻ, അലക്സ്കറിയ, മോൻസി മാത്യു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സീറോ മലബാർ സഭ പരമാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ മുഴുവൻ സമയ സാന്നിധ്യം സമ്മേളനത്തിന് വലിയ അനുഗ്രഹമായി…..
കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ ഡയറക്ടർ Fr. Rev. ജിയോ കടവിയും, അപ്പസ്തോലിക് വിസിറ്ററേറ്റർ Fr. Rev. ജോളി വടക്കനും ചർച്ചകൾ നിയന്ത്രിച്ചു.
UAEയിലെ എല്ലാ എമിറേറ്റുകളിൽ നിന്നും ഒമാൻ കുവൈറ്റ് ഖത്തർ സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
എ.കെ.സി.സി മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ബെന്നി പുളിയിലക്കര സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ വർഗീസ് കാരക്കൽ നന്ദിയും പറഞ്ഞു.


