മനാമ :ബഹ്റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയായ സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ സാം അടൂർ ഇന്ന് പുലർച്ചെ മരിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ചികിത്സായിലായിരുന്നു. 51 വയസായിരുന്നു. ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ഇദ്ദേഹം മരണപ്പെട്ടതായി മുൻപ് തന്നെ നിരവധി തവണ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.


