ഭുവനേശ്വർ: ആശുപത്രിയിലെ ഐസിയു വാർഡിൽ ചികിത്സയിൽ കഴിയുന്ന പത്മശ്രീ അവാർഡ് ജേതാവ് കമല പൂജാരിയെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ എസിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഐസിയു വാർഡിനുള്ളിൽ ഒരു സ്ത്രീ നൃത്തം ചെയ്യാൻ കമലയെ പ്രേരിപ്പിക്കുന്നത് വീഡിയോയിൽ കാണാം.
സാമൂഹിക പ്രവർത്തകയായ മമത ബെഹ്റയും ഒപ്പം ചുവടുവെക്കുന്നുണ്ട്. പറ്റില്ലെന്ന് പലതവണ പറഞ്ഞിട്ടും ഇവർ നിർബന്ധിക്കുകയായിരുന്നുവെന്ന് കമല പറഞ്ഞു. സംഭവത്തെ തുടർന്ന് മമത ബെഹ്റക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഐസിയുവിലെ നൃത്തം വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്.