റിയാദ് : ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറിയും, സൗദിയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തംപള്ളി റിയാദിൽ അന്തരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കിംഗ് സൽമാൻ ആശുപത്രിയിലും, പിന്നീട് ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലും ചികിത്സയിൽ
ആയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ചക്കു മുൻപ് റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രസാദ് അത്തംപള്ളിയുടെ ആരോഗ്യസ്ഥിതി പൂർണ്ണമായും മോശമാകുകയും മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഗോപിയാണ് പിതാവ്. ഭ്യാര്യ സുമ പ്രസാദ് സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അഭിജിത്, അവിനാഷ്, അജയ് ദേവ പ്രസാദ് എന്നിവർ മക്കളാണ്.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ

