
മനാമ: ഇറാനിയന്‍ ആക്രമണത്തിനെതിരായ സര്‍ക്കാര്‍ നടപടികളില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് രാജ്യത്തെ 65 സാമൂഹിക, സാംസ്കാരിക, സ്പോര്‍ട്സ് ക്ലബ്ബുകളും സാമൂഹ്യ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അവര്‍ വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികളെയും അംഗീകരിക്കുന്നതായി അവര്‍ അറിയിച്ചു.
രാജ്യത്തെ സംരക്ഷിക്കുന്നതിലും അതിന്റെ ആസ്തികള്‍ സംരക്ഷിക്കുന്നതിലും ബഹ്റൈന്‍ പ്രതിരോധ സേന, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം എന്നിവ കാണിക്കുന്ന സന്നദ്ധതയെയും പ്രൊഫഷണലിസത്തെയും സംഘടനകള്‍ അഭിനന്ദിച്ചു.


