
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച യുവാവിന് ലോവര്‍ ക്രിമിനല്‍ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു.
ഇയാളുടെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് ഇതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ഇയാള്‍ കുറ്റം ചെയ്തതിന് തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
