
മനാമ: ബഹ്റൈനില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.
1976ലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണിത്. മറിയം അല്‍ സയേഗ്, നജീബ് അല്‍ കൊവാരി, ഹസ്സന് ഇബ്രാഹിം, ജമീല്‍ മുല്ല ഹസ്സന്, മുഹമ്മദ് മൂസ എന്നീ എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിച്ചത്.
ചെറുകിട പദ്ധതി ഉടമകള്‍, കരകൗശല വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയ ഒരു വിഭാഗത്തിനു വേണ്ടിയാണ് ഈ ഭേദഗതിയെന്ന് മറിയം അല്‍ സയേഗ് പറഞ്ഞു.


