തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടകളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടികൾ ഉൾപ്പെടെയുള്ള ശിക്ഷ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടയിൽ പ്രവേശിക്കാം എന്ന് നിശ്ചയിക്കണം. മറ്റുള്ളവർ നിശ്ചിത അകലത്തിൽ കടയുടെ പുറത്ത് നിൽക്കണം. സ്ഥലം മാർക്ക് ചെയ്ത് വേണം ആളുകളെ നിർത്തേണ്ടത്. ഇത് കടയുടമയുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് ലംഘിച്ചാൽ കട അടപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക