
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി ശിശുക്ഷേമ ഭവനത്തില്‍ പരിശോധന നടത്തി.
മേല്‍നോട്ടം മെച്ചപ്പെടുത്താനും വീടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കുട്ടികള്‍ക്ക് നല്കുന്ന സേവനങ്ങള്‍ അവലോകനം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു പിശോധന.
പരിചരണം, ജീവിതം, ആരോഗ്യം, സാമൂഹിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ഭവനത്തിന്റെ പ്രവര്‍ത്തന നിലവാരവും നടത്തിപ്പും മന്ത്രി അവലോകനം ചെയ്തു.
