സെന്റ് പീറ്റേഴ്സ്ബര്‍ഗ്: 13ാമത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ലീഗല്‍ ഫോറത്തിന്റെ പ്രധാന പ്ലീനറി പരിപാടിയില്‍ ബഹ്റൈനിലെ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ പങ്കെടുത്തു.
6,000 പേര് പങ്കെടുക്കുകയും ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്ത ഫോറം മെയ് 19 മുതല്‍ 21 വരെ നടന്നു, ‘നിയമം: ഭാവി ലോകത്തിനായുള്ള ഭൂതകാലത്തിന്റെ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ നയരൂപീകരണക്കാരും നിയമ വിദഗ്ധരും ഉള്‍പ്പെടെ അന്താരാഷ്ട്ര പങ്കാളിത്തമുണ്ടായി.
മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദേവിന്റെ മുഖ്യ പ്രഭാഷണത്തോടെയാണ് പ്ലീനറി സെഷന് ആരംഭിച്ചത്. ഫോറത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കപ്പെട്ട മറ്റ് പ്ലീനറി പ്രഭാഷകരില്‍ പ്രൊഫ. മാരികെ, അഹമ്മദ് നാസര്‍ അല്‍-റൈസി (ഇന്റര്‍പോള്‍ പ്രസിഡന്റ്), ഫെലിക്സ് ഉള്ളോവ (എല്‍ സാല്‍വഡോര്‍ വൈസ് പ്രസിഡന്റ്) എന്നിവരുമുണ്ടായിരുന്നു.
Trending
- മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്
- വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്
- തലസ്ഥാന നഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി, സത്യപ്രതിജ്ഞയിലെ ബിജെപിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം
- അല്‍ ദൂര് സോളാര്‍ പവര്‍ പ്ലാന്റിന് ഉപപ്രധാനമന്ത്രി തറക്കല്ലിട്ടു
- ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡിന്റെ ആദ്യ മിലിട്ടറി പേസ് സ്റ്റിക്കിംഗ് മത്സരം സമാപിച്ചു
- ഹവ അല്‍ മനാമ ഫെസ്റ്റിവലിന് തുടക്കമായി
- മുഹറഖ് നൈറ്റ്സിന് മാറ്റുകൂട്ടി ബഹ്റൈന്‍ പോലീസ് പരേഡ്

