മനാമ : SNCS സ്പീക്കർസ് ഫോറത്തിന്റെ നൂറാം അദ്ധ്യായം സിൽവർ ജൂബിലി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും, നേതൃത്വപാടവവും, ആശയവിനിമയത്തിലെ കഴിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പ്രസംഗകളരിയുടെ 100ാം അധ്യായത്തിൽ സ്പീക്കേർസ് ഫോറം കൺവീനർ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ടോസ് മാസ്റ്റർ അഡ്വ: അബ്ദുൾ ജലീൽ അബ്ദുള്ള മുഖ്യ വിലയിരുത്തൽ നടത്തി, പ്രശാന്ത് കെ.കെ. ഗുരുചിന്ത അവതരിപ്പിക്കുകയും.
സ്പീക്കേർസ് ഫോറം അംഗങ്ങളായ സാബു പാല, അജിത് കുമാർ പദ്ധതി പ്രസംഗങ്ങളും. സന്തോഷ്, ജയേഷ് പദ്ധതി പ്രസംഗങ്ങൾ വിശകലനം ചെയ്യുകയും, നിമിഷ പ്രസംഗ വിഷയാവതാരകയായി സിനി അമ്പിളിയും, അംഗങ്ങൾ നിമിഷ പ്രസംഗങ്ങളും അവതരിപ്പിച്ചു.
ആക്ടിങ് ചെയർമാൻ പവിത്രൻ പൂക്കോട്ടി , ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ , സ്പീക്കേർസ് ഫോറം പ്രസിഡന്റ് വിശ്വനാഥൻ, BOD അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ ആശംസകളും നേർന്നു. അവതാരകയായ് സുരേഖ ജീമോനും , സ്പിക്കേർസ് ഫോറം കോഡിനേറ്റർ ഷൈജു കൂരൻ നന്ദിയും രേഖപ്പെടുത്തി.