മനാമ: അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും വ്യക്തിത്വ വികാസത്തിനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രസംഗ കലയിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ്.എൻ.സി.എസ് പ്രസംഗ കളരിയുടെ 100 അധ്യായങ്ങൾ പൂർത്തിയാക്കിയതിൻ്റെ ആഘോഷവും ശില്പശാലയും എസ്.എൻ.സി. എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്നു. എസ്.എൻ.സി.എസ് ചെയർമാൻ ജയകുമാർ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
SNCS ജനറൽ സെക്രട്ടറി സുനിഷ് സുശീലൻ സ്വാഗതം പറഞ്ഞു. ശില്പശാലയിൽ ഫോർ പി.എം. എഡിറ്റർ പ്രദീപ് പുറവങ്കര പ്രസംഗ കലയിൽ സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു, ‘പ്രവാസ ലോകത്ത് മലയാള ഭാഷയുടെ വളർച്ച’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പീക്കേർസ് ഫോറം അംഗം സാബു പാല പദ്ധതി പ്രസംഗം അവതരിപ്പിക്കുകയും പദ്ധതി പ്രസംഗം അവലോകനം ചെയ്ത് കൊണ്ട് ബി. കെ. എസ്. കൾച്ചറൽ സെക്രട്ടറി ഫിറോസ് തിരുവത്ര വിഷയങ്ങൾ വിശദീകരിച്ച് സംസാരിച്ചു.
SNCS വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, സ്പീക്കേർസ് ഫോറം പ്രസിഡന്റ് വിശ്വനാഥൻ, കൺവീനർ ജയചന്ദ്രൻ, സെക്രട്ടറി ജയേഷ് വി.കെ, കോഡിനേറ്റർ ഷൈജു കൂരൻ എന്നിവർ ആശംസകൾ നേർന്നു.NSS, SYMS, BKS എന്നീ സംഘടനകളുടെ പ്രസംഗ കളരിയുടെ പ്രതിനിധികൾ പങ്കെടുക്കുകയും, നൂറാം അധ്യായത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, സ്പീക്കോർസ് ഫോറം എക്സിക്യുട്ടീവ് അംഗങ്ങൾക്ക് മെമെൻ്റോ നൽകി ആദരിക്കുയും ചെയ്തു.
സ്പീക്കേർസ് ഫോറത്തിന്റെ അമരക്കാരനായിരുന്ന ടോസ്റ്റ്മാസ്റ്റർ രഘുലാലിന്റെയും, സ്പീക്കേസ് ഫോറത്തിലൂടെ കഴിവ് തെളിയിച്ച അംഗങ്ങളുടെയും ആശംസാസന്ദേശം വീഡിയോയിലൂടെ പ്രദർശിപ്പിച്ചു.
അവതാരകയായ് സുരേഖ ജീമോൻ പരിപാടികൾ നിയന്ത്രിക്കുകയും സ്പിക്കേർസ് ഫോറം പ്രോഗ്രാം കൺവീനർ സഖിൽ വി. നടേശൻ നന്ദിയും രേഖപ്പെടുത്തി.