
മനാമ: അമ്പതിമൂന്നാമത് ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾ വിപുലമായി കൊണ്ടാടാൻ എസ് എൻ സി എസ്, ബഹ്റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് ആധാരി പാർക്കിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിപൾക്ക്, ബഹ്റൈൻ പാർലമെന്റ് അംഗങ്ങളായ ഡോക്ടർ ഹസ്സൻ ഈദ് ബുക്കാമസ്,മുഹമ്മദ് ഹുസൈൻ അൽ ജനാഹി കേരളത്തിൽ നിന്നുള്ള നിയമ സഭ അംഗം
സണ്ണി ജോസഫ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, കൂടാതെ ബഹ്റൈനിലെ വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കുന്നു.
വൈകുന്നേരം 5.30 ന് ആധാരി പാർക്കിന്റെ അങ്കണത്തിൽ ഇന്ത്യൻ സമൂഹം ദേശീയ പാതകയുടെ നിറമുള്ള ഹീലീയം ബലൂണുകളുമായി അണിനിരക്കുകയും, 5.50 ന് ബഹ്റൈൻ ദേശീയ ഗാനത്തിന് ശേഷം ആദര സൂചകമായി ബലൂൺ പറത്തുകയുമാണ് മുഖ്യ ആകർഷണം.
അതിന് ശേഷം സീസൺ ഹാൾ ഒന്നിൽ സംഘടിപ്പിച്ചിരിക്കുന്ന പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും തുടർന്നു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അതിനാൽ താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നു.
കൂടതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് – 39745666, 38099465
