ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന ശീർഷകത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജനുവരി 24 നു ബഹ്റൈനിലെ പ്രമുഖ 18 ടീം അംഗങ്ങൾ മാറ്റുരച്ച പ്രാഥമിക റൗണ്ട് ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം (31/01/2025 – വെള്ളിയാഴ്ച) വൈകീട്ട് 7:54 ന് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു
പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു ടീമുകൾ പങ്കെടുത്ത മത്സരത്തെ നിയന്ത്രിച്ചത് പ്രമുഖ ഇന്റർനാഷണൽ ക്വിസ് മാസ്റ്ററായ ബോണി ജോസഫും അദ്ധ്യാപന മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വം സുരേഷ് പി പി യുമാണ്. കുട്ടികളും മുതിർന്നവരും പങ്കാളികളായ അത്യധികം ആവേശവും ഒപ്പം വിജ്ഞാനവും കാണികൾക്ക് പകർന്ന ഈ മത്സരത്തിന് മുഖ്യ അവതാരക ആതിര ഗോപകുമാർ ആയിരുന്നു.
സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി 1757 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ വിഭിന്നങ്ങളായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴു വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ജോസി തോമസും മരിയം ജോർജും ചേർന്ന് നയിച്ച പാലാ ടീം വിജയികളായി. ജിജോ ജോർജും അഭിമന്യു മനുവും നയിച്ച പ്രതിഭ ബി ടീം രണ്ടാം സ്ഥാനവും ഷാജി കെ സി യും ശ്രീദേവ് മാണിക്കോത്തും നയിച്ച പ്രതിഭ എ ടീം മൂന്നാം സ്ഥാനവും കരസ്തമാക്കി.