തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. പാമ്പ് വന്നതോടെ വേദയിൽ ഉണ്ടായിരുന്ന ആളുകൾ പരിഭ്രാന്തിയിലായി. ആളുകൾ പലയിടങ്ങളിലേക്കായി ഓടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. കരിമ്പം കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്. ഉദ്ഘാടനത്തിനിടെ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്കാണ് പാമ്പ് എത്തിയത്. ഇതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു.പാമ്പ് പുറത്തേക്ക് പോയതിന് ശേഷമാണ് രംഗം ശാന്തമായത്. ചേരായാണ് ഇഴഞ്ഞെത്തിയത് എന്നാണ് വിവരം. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ യാണ് പാമ്പ് എത്തിയത്.
Trending
- ബഹ്റൈനില്‍ പ്രീമിയം എയര്‍ലൈന്‍ വരുന്നു
- ദമ്മാമിലേക്ക് ബഹ്റൈന്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കും
- ബഹ്റൈനില്‍ ചന്ദ്രദര്‍ശന സമിതി ചൊവ്വാഴ്ച യോഗം ചേരും
- ബഹ്റൈനില്‍ റമദാനിന് മുന്നോടിയായി വിപണി പരിശോധന ഊര്‍ജിതം
- സര്‍ക്കാര്‍ സ്കൂളുകളില്‍ ഐ.ബി. പ്രോഗ്രാം: ധാരണാപത്രം ഒപ്പുവെച്ചു
- ബി.ഡി.എഫ്. പ്രത്യേക സൈനിക കോഴ്സിന്റെ ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനത്തിന് തുടക്കമായി
- ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കടുത്ത ശിക്ഷ വരുന്നു



