
മനാമ: നിലവിലെ സംഭവവികാസങ്ങള്‍ക്കിടയില്‍ സൈബര്‍സ്പേസിലെ അപകടസാധ്യതകളില്‍നിന്ന് കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ അവര്‍ സ്മാര്‍ട്ട് ഉപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോകള്‍ എന്നിവ പങ്കിടുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണം, നിയമം ലംഘിക്കുന്ന ഒത്തുചേരലുകള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഒഴിവാക്കണം, സൈനിക നീക്കങ്ങളോ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളോ ഫോട്ടോ എടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങളുണ്ടാകാം.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയോ ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൂടെയോ അജ്ഞാത വ്യക്തികളുമായി ആശയവിനിമയം നടത്തരുത്. വ്യക്തിഗത വിവരങ്ങളോ അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമോ ആരുമായും പങ്കിടരുത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളില്‍ കുറ്റകരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ എഴുതുന്നതും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കാന്യൂണിറ്റ് കുട്ടികളോട് അഭ്യര്‍ത്ഥിച്ചു.
കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം സംശയിക്കുന്നുവെങ്കില്‍ നേരിട്ട് സന്ദര്‍ശിച്ച് അറിയിക്കാം. നേരിട്ടുള്ള നമ്പറില്‍ (33523300) വിളിക്കാം. ഇമെയില്‍ ചെയ്യാം (cpcu@interior.gov.bh). ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ (992) ഹോട്ട്ലൈനില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ ‘MyGov’ ആപ്ലിക്കേഷന്‍ വഴി ബന്ധപ്പെടാമെന്നും യൂണിറ്റ് രക്ഷിതാക്കളോട് നിര്‍ദേശിച്ചു.


