
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ലെജിസ്ലേറ്റീവ് കാര്യ അണ്ടര്‍ സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ വ്യക്തമാക്കി.
ട്രാഫിക് അച്ചടക്കവും റോഡ് സുരക്ഷയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് പാര്‍ലമെന്റില്‍ ട്രാഫിക് നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


