
മനാമ: ബഹ്റൈനിൽ ഗൂഗിൾ മാപ്സ് വഴി ഭൂസ്വത്തിൻ്റെ ഇടം തിരിച്ചറിയൽ സാധ്യമാക്കുന്ന ഒരു പുതിയ സംവിധാനം സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ ( എസ്.എൽ.ആർ.ബി) വികസിപ്പിച്ചെടുത്തു.
റിയൽ എസ്റ്റേറ്റ് മേഖലയെ മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം മുന്നോട്ടു കൊണ്ടുപോകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
പരിശോധിച്ചുറപ്പിച്ച സ്വത്ത് വിവരങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്താനും നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് എസ്.എൽ.ആർ.ബി. വ്യക്തമാക്കി.
