
മനാമ: ബഹ്റൈനിലെ സിത്ര ഹൗസിംഗ് സിറ്റിയിലെ രണ്ട് പൊതു പാര്‍ക്കുകള്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു.
ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി ചടങ്ങില്‍ പങ്കെടുത്തു. നഗരവികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സംഭാവന നല്‍കുന്നതിനൊപ്പം മുനിസിപ്പല്‍, ഭവന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആദ്യത്തെ പാര്‍ക്ക് 2,104 ചതുരശ്ര മീറ്ററും രണ്ടാമത്തേത് 2,174 ചതുരശ്ര മീറ്ററുമാണ് വിസ്തൃതിയിലുള്ളത്. രണ്ടിലും മള്‍ട്ടിപര്‍പ്പസ് സ്പോര്‍ട്സ് മൈതാനങ്ങള്‍, ഹരിത ഇടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, തണലുള്ള ഇരിപ്പിടങ്ങള്‍ എന്നിവയുണ്ട്.


