
മനാമ: ബഹ്റൈനില്‍ സിത്ര മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി.
പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താനും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇവിടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡിന്റെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റിയുടെ ചെയര്മാന് മുഹമ്മദ് തൗഫീക്ക് അല്‍ അബ്ബാസ് പറഞ്ഞു. നവീകരണത്തിന്റെ ഭാഗമായ നിരവധി പ്രധാന പദ്ധതികള്‍ ഇതിനകം പൂര്ത്തിയായിക്കഴിഞ്ഞെന്നുംഅദ്ദേഹം പറഞ്ഞു.


