തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെ.ടി.യു വിസിയുടെ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൻ മേലുള്ള തുടർനടപടികളുടെ ഭാഗമായാണ് സിസ തോമസിനോട് ഹാജരാകാൻ സംസ്ഥാന സർക്കാർ നിർദേശിച്ചത്. നാളെ രാവിലെ 11.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് മുമ്പാകെയാണ് സിസ തോമസ് ഹാജരാകേണ്ടത്. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് നേരിട്ട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്.
ഇവർക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് സിസ തോമസിന്റെ വാദം കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.